അതിൽ സ്റ്റാറ്റസ് Waiting for approval എന്നാണ് എങ്കിൽ നിങ്ങളുടെ booking അധികൃതർ പരിശോധിക്കുന്നതെയുള്ളു എന്നാണ് അർഥം.
എന്നാൽ സ്റ്റാറ്റസ് Booking Confirmed എന്നാണ് എങ്കിൽ നിങ്ങൾക്ക് ആദിവസം ട്രെക്കിങ് അനുമതി ലഭിച്ചിരിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്
സ്റ്റാറ്റസ് Booking Confirmed വന്നാൽ Document Print എടുക്കുന്നതിനുള്ള സൗകര്യം മുകളിൽത്തന്നെ ഉണ്ടാകും.
സ്റ്റാറ്റസ് Booking Confirmed ആയവർക്ക് മാത്രമേ പണമടച്ചതിന്‍റെ രേഖ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ.
സമർപ്പിക്കുന്ന രേഖകളുടെ Size 2MB യിൽ കൂടാൻ പാടില്ല
ട്രെക്കിങ് അനുമതി ലഭിച്ചവർ വരുമ്പോൾ തിരിച്ചറിയൽ രേഖ കൊണ്ടുവരേണ്ടതാണ്.